മീനങ്ങാടി: എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി.
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു.
വികസനരംഗത്ത് തദ്ദേശ സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കുന്നത് ജനവിരുദ്ധ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റിയംഗം പി. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ബീന വിജയന്, വി. അബ്ബാസ്, ഇ.പി. ജോര്‍ജ്, കെ.വി. സണ്ണി, കെ. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.